Flash News

ഫെയ്‌സ്ബുക്ക് സ്ഥാപകനും ട്വിറ്റര്‍ സിഇഒയ്ക്കും ഐഎസിന്റെ വധഭീഷണി

ഫെയ്‌സ്ബുക്ക് സ്ഥാപകനും ട്വിറ്റര്‍ സിഇഒയ്ക്കും ഐഎസിന്റെ വധഭീഷണി
X
mark-zuckerberg

[related]

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സേയ്ക്കും ഐഎസിന്റെ വധഭീഷണി. ഐഎസ് പുറത്ത് വിട്ട വീഡിയോയിലാണ് ഇരുവര്‍ക്കുമെതിരേ വധഭീഷണിയുള്ളതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  ഇരുവരുടെയും വെടിയുണ്ട തറച്ച ചിത്രങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.  25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇന്ന് ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.  തീവ്രവാദപരമായ പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്ത് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്ന സോഷ്യല്‍ മീഡിയകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ 10,000ത്തിലധികം അക്കൗണ്ടുകളും നൂറ്റമ്പതിലേറെ ഗ്രൂപ്പുകളും ഉണ്ടെന്ന് വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നു. ഐഎസ്സിനോട് അനുഭാവമുള്ള അക്കൗണ്ടുകള്‍ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും മാത്രമല്ല അവരുടെ സര്‍ക്കാരിനും ഐഎസ്സിന്റെ മുന്നറിയിപ്പുണ്ട്.

അമേരിക്കന്‍ അനുകൂല ടെക് കമ്പനികള്‍ക്കും വീഡിയോയില്‍ ഭീഷണിയുണ്ട്. ഐഎസ് ആശയങ്ങളുടെ പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ നിന്ന് നീക്കാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it