Flash News

ഫെയ്ക്കന്‍മാര്‍ക്ക് പണികൊടുത്ത് ഫെയ്‌സ്ബുക്ക്

ഫെയ്ക്കന്‍മാര്‍ക്ക് പണികൊടുത്ത് ഫെയ്‌സ്ബുക്ക്
X
Facebook

ഫെയ്‌സ്ബുക്കില്‍ ഞാണില്ലാതെ ഓടുന്ന ഫെയ്ക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്.
പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ അവരറിയാതെ തുടങ്ങുന്നവരെ നിയന്ത്രിക്കലാണ്  ഫെയ്‌സ്ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും മറ്റുള്ളവരുടെ പേരും ചിത്രങ്ങളും മറ്റ് വ്യക്തിവിവരങ്ങളും ഉപയോഗിക്കുന്നതും ഇതിലൂടെ തടയാനാവുമെന്ന പ്രതീക്ഷയിലാണ് ഫെയ്‌സ്ബുക്ക്.
ഒരാളുടെ പേരിനോട് സാമ്യമുള്ള പേരും ചിത്രങ്ങളും രണ്ടാമതൊരു അക്കൗണ്ടിലും കാണുകയാണെങ്കില്‍ രണ്ട് അക്കൗണ്ടുകളിലേയ്ക്കും ഫെയ്‌സ്ബുക്ക് അറിയിപ്പ് അയക്കും. യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്നവര്‍ക്ക് അക്കൗണ്ട് തുടരാം. ഇല്ലെങ്കില്‍ അടച്ചുപൂട്ടേണ്ടിവരും.
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിലും കര്‍ശന നിയന്ത്രണം കൊണ്ടുവരും. ഇതിനായി പോസ്റ്റ് ചെയ്യുന്ന സമയം മുഖം തിരിച്ചറിയാവുന്നവരെയെല്ലാം ഫെയ്‌സ്ബുക്ക് തന്നെ കണ്ടുപിടിച്ച് നോട്ടിഫിക്കേഷന്‍ അയക്കും.അതിലൂടെ  പോസ്റ്റ് ചെയ്തതില്‍  നിങ്ങളുടെ ചിത്രം ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനും സാധിക്കും.പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാം. ഇതിന് പോസ്റ്റ് ഇട്ടയാള്‍ ടാഗ് ചെയ്യണമെന്നില്ല. കൂടാതെ ട്രോള്‍ ചെയ്യപ്പെടുന്നവര്‍ക്കും ഇനി നോട്ടിഫിക്കേഷന്‍ പോകുമെന്ന് ഫെയ്‌സ്ബുക്ക് അണിയറ വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it