ഫെഫ്ക-ഫിലിം പ്രൊഡ്യൂസേഴ്‌സ് തര്‍ക്കം: മാക്ട ഫെഡറേഷന്‍ പുനരുജ്ജീവിപ്പിക്കുന്നു

കൊച്ചി: വേതന വര്‍ധനയെച്ചൊല്ലി സിനിമ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടയില്‍ നിര്‍ജീവാവസ്ഥയിലായിരുന്ന സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ മറ്റൊരു സംഘ—ടനയായ മാക്ട ഫെഡറേഷന്‍ പുനരുജ്ജീവിപ്പിക്കുന്നു.
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റ നിലവിലെ വേതന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളുമായി സഹകരിക്കാന്‍ മാക്ട ഫെഡറേഷന്‍ തയ്യാറാണെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ ജി വിജയകുമാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഇന്ന് കത്തു നല്‍കുമെന്നും വിജയകുമാര്‍ പറഞ്ഞു. മാക്ടയെ തകര്‍ത്താണ് നേരത്തെ ഫെഫ്ക എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഫെഫ്കയുമായി മാത്രം നിര്‍മാതാക്കളും താരങ്ങളും സഹകരിക്കാന്‍ തുടങ്ങിയതോടെ മാക്ട ഫെഡറേഷന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ മാക്ട ഫെഡറേഷന്‍ അംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗം ഇന്ന് കൊച്ചിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തി ല്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും.
തങ്ങളുമായി സഹകരിക്കാ ന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചാ ല്‍ നിലവില്‍ അവരുടെ വേതനവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാക്ട ഫെഡറേഷന്‍ സഹകരിക്കും. അവര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഈ വര്‍ഷം മാക്ട ഫെഡറേഷന്റെ സാങ്കേതിക വിദഗ്ധരെ സഹകരിപ്പിച്ചുകൊണ്ട് മൂന്നു സിനിമകള്‍ ഫെഡറേഷന്‍ മുന്‍കൈ എടുത്ത് പുറത്തിറക്കുമെന്നും വിജയകുമാര്‍ പറഞ്ഞു. ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ വേതന വര്‍ധനവിനെച്ചൊല്ലിയുള്ള തര്‍ക്കം നിമിത്തം ഈ മാസം ഒന്നു മുതല്‍ പുതിയ സിനിമകളുടെ ചിത്രീകരണം നിലച്ചിരിക്കുകയാണ്.
33 ശതമാനം വേതനവര്‍ധനവാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത് ഒരു കാരണവശാലും അഗീകരിക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഫെഫ്കയുമായി സഹകരിക്കില്ലെന്നും തങ്ങളുടെ വേതന വ്യവസ്ഥയുമായി സഹകരിക്കുന്ന മറ്റുള്ളവരുമായി സഹകരിച്ച് സിനിമ ചിത്രീകരണം തുടരുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ചിത്രീകരണത്തിനെത്തുന്ന ഇതരഭാഷാ ചിത്രങ്ങളുടെ നിര്‍മാതാക്കളുടെ പക്കല്‍ നിന്ന് മാസങ്ങള്‍ക്കു മുമ്പുമുതല്‍ അമിത കൂലി വാങ്ങുന്നുണ്ട്.
ഒന്നരക്കൂലിയെന്നാണ് ഇതിനു പേര്. ഇതരഭാഷാ ചിത്രമാണെങ്കില്‍ യൂനിറ്റ്‌ബോയ് മുതല്‍ ടെക്‌നീഷ്യന്മാര്‍ വരെ മലയാള സിനിമ നിര്‍മാതാക്കളില്‍ നിന്നു വാങ്ങുന്നതിന് വിപരീതമായി ഒന്നര ദിവസത്തെ വേതനമാണ് ഒരു ദിവസം വാങ്ങുന്നത്.
Next Story

RELATED STORIES

Share it