ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സഫോടനം; ഇറാഖില്‍ 41 പേര്‍ മരിച്ചു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 105 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ നിറയെ ആളുകളുള്ള സമയത്തായിരുന്നു സ്‌ഫോടനം. ബഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ശിയാ പ്രവിശ്യയായ ഇസ്‌കാന്ദറിയയില്‍ ബെല്‍റ്റ് ബോബ് ധരിച്ചെത്തിയ ആളാണു പൊട്ടിത്തെറിച്ചതെന്ന് ബാബല്‍ പ്രവിശ്യയിലെ സുരക്ഷാ മേധാവി ഫല അല്‍ ഖഫാജി അറിയിച്ചു. ഇറാഖിലെ വടക്കും പടിഞ്ഞാറുമുള്ള വലിയൊരു പ്രദേശം നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മല്‍സരത്തിലെ ജേതാക്കള്‍ക്കു മേയര്‍ സമ്മാനം വിതരണം ചെയ്യുന്നതിനിടെയാണു സ്‌ഫോടനമുണ്ടായതെന്നു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മേയര്‍ അഹ്മദ് ഷാക്കിറും ഉള്‍പ്പെടും. തെക്കന്‍ പ്രവിശ്യയായ ഹില്ലയില്‍ ഈ മാസം ആദ്യം സര്‍ക്കാര്‍ ചെക്‌പോയിന്റിലുണ്ടായ ട്രക്ക്‌ബോംബ് സ്‌ഫോടനത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലും സിറിയയിലും അടുത്തിടെ ഐഎസിനു പ്രധാന ശക്തികേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടുവരികയാണ്. ഈവര്‍ഷം ആദ്യം ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി യുഎസ് വ്യോമസേനയുടെ പിന്തുണയോടെ ഇറാഖി സൈന്യം പിടിച്ചെടുത്തിരുന്നു. അതിനിടെ ബഗ്ദാദിലെ സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ ഒന്‍പതു പേരെ സൈന്യം വെടിവച്ചുകൊന്നു.
Next Story

RELATED STORIES

Share it