malappuram local

ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് സ്‌നേഹോഷ്മള വരവേല്‍പ്പ്

കരിപ്പൂര്‍: ലോകോത്തര ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കരിപ്പൂര്‍ വിമാനത്താവളതതില്‍ സ്‌നേഹോഷ്മള വരവേല്‍പ്പ്. കാല്‍പന്തുകളിയുടെ നാടായ മലപ്പുറത്തിന്റെ മണ്ണില്‍ ആദ്യമെത്തുന്ന ഫുട്‌ബോള്‍ മാന്ത്രികന് ആവേശത്തേടെയാണ് ആരാധകര്‍ വരവേറ്റത്. കോഴിക്കോട് നാഗ്ജി ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ടാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയത്.
ഫുട്‌ബോള്‍ ഇതിഹാസത്തെ നേരിട്ട് ഒരുനോക്ക് കാണാന്‍ ആരാധകര്‍ രാവിലെ തന്നെ കരിപ്പൂരിലെത്തിയിരുന്നു. താരത്തിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും ബാനറുകളുമായി അഭിവാദ്യമര്‍പിക്കാന്‍ ആരാധകര്‍ കൂട്ടമായെത്തിയതോടെ സ്വീകരിക്കാനെത്തിയവരും ഒന്നമ്പരന്നു.
ജനസഞ്ചയത്തെ പിടിച്ചു നിര്‍ത്താന്‍ അധികൃതര്‍ക്കുമായില്ല. ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി വാഹനങ്ങളിലില്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ താരത്തിന് പുറത്തിറങ്ങാനും കഴിഞ്ഞില്ല. നേരത്തെ ദുബൈയില്‍ ആരാധകരുടെ സ്‌നേഹ പ്രകടനങ്ങള്‍ക്കിടെ പരിക്കേറ്റ അനുഭവം മുന്‍ നിര്‍ത്തി ആരാധകരെ മാറ്റാതെ പുറത്തിറങ്ങില്ലെന്ന് നിലപാടിലായി റൊണാള്‍ഡീഞ്ഞോ.
പിന്നീട് ജനത്തെ പിടിച്ചു നിര്‍ത്തി വിമാനത്താവള ടെര്‍മിനലിനുള്ളില്‍ നിന്ന് ഒരുമണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. താരം പുറത്തിറങ്ങിയതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. അവര്‍ ആര്‍പ്പ് വിളിച്ച് കൊടികളും പ്ലക്കാര്‍ഡുകളും വീശി താരത്തെ യാത്രയാക്കി. വിമാനത്താവള റോഡരികലും ദേശീയ പാതയിലും താരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ആരാധകര്‍ മല്‍സരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it