ഫുട്ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയില്‍
BY Rayees RKN11 Oct 2015 5:14 AM GMT
Rayees RKN11 Oct 2015 5:14 AM GMT
കൊല്‍ക്കത്ത: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ലോക ഫുട്ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലെത്തി. ഇന്ന് അദ്ദേഹം താജ് ബംഗാള്‍ ഹോട്ടലില്‍ വിശ്രമിക്കും. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്. തുര്‍ന്ന് വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും. വൈകീട്ട് 1977 ല്‍ മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക് കോസ്മോസിനുവേണ്ടി പ്രദര്‍ശന മത്സരം കളിച്ച ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിക്കും. 1977 ല്‍ മോഹന്‍ ബഗാനുവേണ്ടി കളിച്ച താരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, എ.ആര് റഹ്മാന്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Next Story