Flash News

ഫുജൈറയില്‍ ഭുചലനം

ഫുജൈറയില്‍ ഭുചലനം
X
fujairaഫുജൈറ: ഫുജൈറക്ക് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നു രാവിലെ 10.58 ന്് ഫുജൈറ നഗരത്തില്‍ നിന്നും 11 കി.മി അകലെ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കടലിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിച്ചര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തി. കടലില്‍ നാല് കി.മി. വ്യാപ്തിയിലാണ് ഭൂകമ്പം പ്രകമ്പനം സൃഷ്ടിച്ചതെന്ന് യു.എ.ഇ. ദേശീയ കാലാവസ്ഥ ഭൂകമ്പ നിരീക്ഷണ കേന്ദ്രം മേധാവി ഖമീസ് അല്‍ ശംസി അറിയിച്ചു. ഇറാനില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ യു.എ.ഇ.യിലും ഒമാനിലും പ്രകമ്പനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും യു.എ.ഇ.ക്ക് സമീപം ഭൂചലനം ഉണ്ടാകുന്നത് ആദ്യമായിട്ടാണ്.
Next Story

RELATED STORIES

Share it