ഫുക്കുഷിമ ദുരന്തം: 3 പേര്‍ക്കെതിരേ ജപ്പാനില്‍ കേസ്

ടോക്കിയോ: ജാപ്പനീസ് ഊര്‍ജവിതരണ കമ്പനിയിലെ മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഫുക്കുഷിമ ആണവദുരന്തവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കേസെടുത്തു. ആദ്യമായാണ് കമ്പനി അംഗങ്ങള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നത്. ടോക്കിയോ വൈദ്യുതവിഭാഗം മുന്‍ ചെയര്‍മാന്‍ സുനെഹിസ കല്‍സുമാത, വൈസ് പ്രസിഡന്റ് സകേ മുതോ, മുന്‍ വൈസ് പ്രസിഡന്റ് ഇച്ചിരോ ടേക്ക്യൂറോ എന്നിവര്‍ക്കെതിരേയാണ് തൊഴില്‍പരമായ ശ്രദ്ധക്കുറവിന് കേസെടുത്തത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂവരെയും കസ്റ്റഡിയിലെടുത്തു. 2011 മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ഫുക്കുഷിമ ഡൈ-ഇച്ചി പ്ലാന്റിലെ മൂന്നു റിയാക്ടറുകളാണ് തകരാറിലായത്. ഇത് വ്യാപകമായ അണുവികിരണത്തിലേക്കും പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നതിലേക്കും നയിച്ചിരുന്നു. സുനാമിയിലും ഭൂകമ്പത്തിലും 18,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it