ഫുക്കുഷിമ ആണവദുരന്തത്തിന് അഞ്ചുവയസ്സ്

ടോക്കിയോ: ഭൂകമ്പത്തേയും സുനാമിയേയും തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ വന്‍ദുരന്തത്തിന് അഞ്ചു വര്‍ഷം.
അഞ്ചാം വാര്‍ഷികമായ ഇന്നലെ ജപ്പാനില്‍ അനുശോചനപരിപാടികള്‍ സംഘടിപ്പിച്ചു. ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഭരണാധികാരി അകിഹിതോ, പത്‌നി മിഷികോ തുടങ്ങിയവര്‍ പങ്കെടുത്ത ദുഃഖാചരണത്തില്‍ ദുരന്തത്തിനിരയായവരുടെ ബന്ധുക്കളടക്കം നിരവധി പേര്‍ സംബന്ധിച്ചു. രാജ്യത്തുടനീളം ഒരു മിനിറ്റ് നേരം മൗനം ആചരിച്ചു. 1986ല്‍ ഉക്രെയ്‌നിലെ ചെര്‍നോബിലിലുണ്ടായ ആണവദുരന്തത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഫുക്കുഷിമയിലേത്. ജപ്പാനിലെ വടക്കുകിഴക്കന്‍ തീരത്തുണ്ടായ, റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 18,000ത്തോളം ആളുകള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. സുനാമിയെത്തുടര്‍ന്ന് വെള്ളം കയറി ശീതീകരണികളുടെ പ്രവര്‍ത്തനം നിലച്ചതും ദുരന്തത്തിന് ആക്കം കൂട്ടി. ആണവനിലയത്തില്‍ നിന്നുള്ള വികിരണങ്ങള്‍ കാരണം 1,60,000ത്തോളം ആളുകള്‍ക്കാണ് പ്രദേശം വിട്ട് ഓടിപ്പോവേണ്ടി വന്നത്. അഞ്ചു വര്‍ഷത്തിനു ശേഷവും ഇവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it