ഫിഷിങ് ടൂറിസം പ്രോല്‍സാഹിപ്പിക്കും

തിരുവനന്തപുരം: ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ഫിഷിങ് ടൂറിസം പ്രോല്‍സാഹിപ്പിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. മീന്‍പിടിത്തം പരമ്പരാഗത തൊഴിലായി സ്വീകരിച്ച തൊഴിലാളികളുണ്ട്.
അവരെക്കൂടി ഉള്‍പ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. കോട്ടൂര്‍, പാങ്കാവ്, നെയ്യാര്‍ ഡാം പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കുന്നത് പരിഗണിക്കും. വികസനത്തിനായി കോട്ടൂരില്‍ 50 ലക്ഷവും നെയ്യാര്‍ ഡാമില്‍ 5.5 കോടിയും നല്‍കിയിട്ടുണ്ട്. ശബരിമല സന്നിധാനത്ത് ' ശബരിമല പുണ്യദര്‍ശനം' എന്ന പേരില്‍ പുതിയ ഗസ്റ്റ് ഹൗസിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
എറണാകുളത്ത് നിലവിലുള്ള ഗസ്റ്റ്ഹൗസിനു പുറമെ ദേശീയ പാതയില്‍ ഫിഷറീസ് സര്‍വകലാശാല കൈമാറിയ 50 സെന്റ് സ്ഥലത്ത് പുതിയ ഗസ്റ്റ് ഹൗസ് ആരംഭിക്കും. മാര്‍ച്ച് ഒന്നിനു മുമ്പ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ആതിരപ്പള്ളി, ഇടുക്കി യാത്രാനിവാസ് നവീകരണത്തിനായി 5 കോടി വീതം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it