ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററെ തടഞ്ഞുവച്ച സംഭവം: 18 വിദ്യാര്‍ഥികള്‍ കൂടി പ്രതികള്‍

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്റര്‍ പ്രശാന്ത് പത്രാബെയെ കഴിഞ്ഞവര്‍ഷം തടഞ്ഞുവച്ചു എന്ന കേസില്‍ 18 വിദ്യാര്‍ഥികള്‍ക്ക് കൂടി പോലിസ് നോട്ടീസയച്ചു. തിങ്കളാഴ്ച ഇവരോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 35 ആയി. നേരത്തേ 17 പേരായിരുന്നു പ്രതികള്‍. ഇതി ല്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള 12 പേര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
ബിജെപി അംഗമായ ടിവി താരം ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥികള്‍ 139 ദിവസം സമരം നടത്തിയിരുന്നു. സമരത്തിനിടെ പത്രാബെയെ തടഞ്ഞുവെന്നാണ് കേസ്. ആഗസ്ത് 17നായിരുന്നു സംഭവം.
പോലിസ് നടപടിയെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥി യൂനിയന്‍ അപലപിച്ചിട്ടുണ്ട്.
2013ലെ സ്‌ക്രീന്‍ ബാച്ചിലെയും 2008ലെ ഫിലിം ബാച്ചിലെയും വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെയാണ് നടപടിയെന്ന് യൂനിയന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it