Alappuzha local

ഫിറ്റ്‌നസ് പരിശോധനയ്ക്കിടയില്‍ ജില്ലാ പോലിസ് മേധാവി ജീപ്പില്‍ കുടുങ്ങി

കായംകുളം: ട്രാഫിക് പോലിസ് ജീപ്പിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ കയറിയ ജില്ലാ പോലിസ് മേധാവി പുറത്തിറങ്ങാനാകാതെ കുടുങ്ങി. പിന്നീട് പോലിസുകാര്‍ ബലംപ്രയോഗിച്ച് ഡോര്‍ തുറന്ന് ഇദ്ദേഹത്തെ പുറത്തിറക്കി.പോലിസ് നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിനെത്തിയതായിരുന്നു ജില്ലാ പോലിസ് മേധാവി സുരേഷ്‌കുമാര്‍.
കായംകുളം ട്രാഫിക് പോലിസിന്റെ കൈവശമുള്ളത് കാലഹരണപ്പെട്ട ജീപ്പ് ആണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ട്രാഫിക് പോലിസിന്റെ ജീപ്പ് വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഒരുമ്പെട്ടത്. പരിശോധനക്കുശേഷം പുറത്തിറങ്ങാനാകാതെ വന്നതോടെ പോലിസുകാര്‍ സഹായിക്കുകയായിരുന്നു.
ഇതോടെ പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു വീഴാറായ ജീപ്പു നന്നാക്കുവാന്‍ അദ്ദേഹം അനുമതി നല്‍കി. കാലഹരണപ്പെട്ട ഈ വാഹനമാണ് വി ഐ പികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്‌കോര്‍ട്ടു പോകുന്നത്.
Next Story

RELATED STORIES

Share it