ഫിജി ചുഴലിക്കാറ്റ്: മരണസംഖ്യ കുത്തനെ ഉയര്‍ന്നു

സുവ: പസഫിക് ദ്വീപ് രാജ്യമായ ഫിജിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആഞ്ഞടിച്ച വിന്‍സ്റ്റണ്‍ ചുഴലി കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. വിദൂര മേഖലകളിലും ദ്വീപുകളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദക്ഷിണാര്‍ധഗോളത്തില്‍ കനത്ത നാശം വിതച്ച വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റ് രാജ്യം നേരിട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവര്‍ത്തകരെ പല മേഖലകളിലായി വിന്യസിച്ചുവരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 325 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നിരവധി കെട്ടിടങ്ങളും ഭവനങ്ങളും നിലംപൊത്തുകയും വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തു. ഇതോടൊപ്പം ശക്തമായ പേമാരിയുമെത്തിയത് ജനജീവിതത്തെ സാരമായി ബാധിച്ചു.
Next Story

RELATED STORIES

Share it