Flash News

ഫാസിസത്തിനെതിരായി ജനകീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്‌കരിക്കണം: എം.കെ. ഫൈസി

ഫാസിസത്തിനെതിരായി ജനകീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്‌കരിക്കണം: എം.കെ. ഫൈസി
X
MK FAIZY SDPI

കുവൈത്ത് സിറ്റി : ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് എസ്.ഡി.പി.ഐദേശീയ ജനറല്‍ സെക്രട്ടറി എം.കെ. ഫൈസി പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച
അസഹിഷ്ണുത: ഗാന്ധി മുതല്‍ രോഹിത് വെമുല വരെ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പശു, ലൗജിഹാദ്, ജനസംഖ്യാ വര്‍ധനവ് പോലുള്ള വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഹിത് വെമൂലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ സമരവും മാറ്റത്തിന്റെ
സൂചനകളാണ്.ഫാസിസത്തിനേതിരേ ഇരകള്‍ യോജിച്ച് പോരാട്ട രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് സെമിനാര്‍ ഉല്‍ഘാടനം ചെയ്തഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് സെന്‍ട്രല്‍ കമ്മിറ്റിപ്രസിഡന്റ് അബ്ദുസ്സലാം പാങ്ങ് പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ യോജിപ്പിന്റെ പാത കണ്ടെത്തണമെന്നും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാനുള്ള വഴികള്‍ തേടണമെന്നും യോഗത്തില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച ഐ.എം.സി.സി. ട്രഷറര്‍ ഷെരീഫ് കൊളവയല്‍ അഭിപ്രായപ്പെട്ടു. 2015 കലാശ്രീ അവാര്‍ഡ ് ജേതാവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കണ്‍വീനറുമായ അഷ്‌റഫ് കാളത്തോടിനെ സെമിനാറില്‍ ആദരിച്ചു. ഒ.ഐ.സി.സി കുവൈറ്റ് നാഷണല്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ്ജ്, കിഫ് ഫഹഹീല്‍ മേഖല പ്രസിഡന്റ് ജംഷീക്ക്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകം പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്, ഷാനവാസ് ചൂണ്ട, നവാസ് കണ്ണൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it