kannur local

ഫാഷിസ്റ്റുകള്‍ എല്ലാ കാലത്തും സ്വതന്ത്ര ചിന്തയെയും വിജ്ഞാനത്തെയും ഭയപ്പെട്ടു: എന്‍ പ്രഭാകരന്‍

പയ്യന്നൂര്‍: മനുഷ്യമനസ്സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള ശേഷിയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഫാഷിസ്റ്റുകള്‍ സ്വതന്ത്ര ചിന്തയെയും വിജ്ഞാനത്തെയും ഭയപ്പെടുന്നതും അമര്‍ച്ച ചെയ്യുന്നതും.
ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ഫ്രോയിഡിന്റെ പുസ്തകങ്ങള്‍ നിരോധിച്ചതും സംഘപരിവാര്‍ ശക്തികള്‍ സങ്കുചിത ലക്ഷ്യം വെച്ച് ചരിത്രം തിരുത്തിയെഴുതുന്നതും ഇതേ കാരണങ്ങളാലാണെന്ന് എഴുത്തകാരന്‍ എന്‍ പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.
ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരേ മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച ബഹുജന മുന്നേറ്റം വളര്‍ത്തിയെടുക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കുക എന്ന ആഹ്വാനവുമായി വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി പയ്യന്നൂരില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെഎന്‍യും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ അറിവിന്റെ ഉല്‍പാദനവും പുനരുല്‍പാദനവും നിര്‍വഹിക്കുന്ന സമൂഹത്തെ മുന്നോട്ട് നയിക്കുന്ന സ്ഥാപനങ്ങളാണ്.
ഇവയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍, കെ സുനില്‍കുമാര്‍, വിനോദ് കുമാര്‍ രാമന്തളി, പി മുരളിധരന്‍, ടി മാധവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it