kozhikode local

ഫാഷിസത്തിനെതിരേ പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണം: ബി നൗഷാദ്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ ദ്വിദിന നേതൃസംഗമം 'എംപവര്‍ ലീഡേഴ്‌സ്' ചാലിയത്ത് ആരംഭിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി നൗഷാദ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി ചെറുക്കുന്നതിന് കൂടുതല്‍ കര്‍മ പദ്ധതികളുമായി പൊതുസമൂഹം രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാഷിസം എങ്ങനെയാണോ പ്രവര്‍ത്തുക്കന്നത് അതേരീതിയില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്നതില്‍ കൂടി മാത്രമേ ഫാഷിസത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാന്‍ ആര്‍എസ്എസ് നടത്തുന്ന സംഘടിത അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10മണിക്ക് ജില്ലാ പ്രസിഡണ്ട് എ പി അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തിയതോടെയാണ് നേതൃസംഗമം ആരംഭിച്ചത്. പോപുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ ഒ എം എ സലാം, കെ എച്ച് നാസര്‍, എ സത്താര്‍, അശ്‌റഫ് കല്‍പ്പറ്റ എന്നിവര്‍ സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് എ പി അബ്ദുല്‍ നാസര്‍, സെക്രട്ടറിമാരായ കെ കെ കബീര്‍, പി നിസാര്‍ അഹ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it