kozhikode local

ഫാഷിസത്തിനെതിരേ ജനകീയപ്രതിരോധം ഉയരണം: കെ എച്ച് നാസര്‍

കോഴിക്കോട്: ഫാഷിസത്തിനെതിരെ ജനകീയപ്രതിരോധങ്ങള്‍ ഉയര്‍ന്നുവരണമെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് പുതിയബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ‘’തിന്നാനുള്ള അവകാശം പറയാനുള്ള അവകാശം മതപ്രാന്തിനെതിരെ പ്രചാരണം’’ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരന്‍മാരെ ഭീഷണിപ്പെടുത്തിയും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെയും സാംസ്‌കാരികപ്രവര്‍ത്തകരെയും എഴുത്തുകാരെയും കൊന്ന് ഭീകര വാഴ്ച നടത്തുന്ന ഫാഷിസത്തിന് പോപുലര്‍ഫ്രണ്ട് ജനകീയ മുന്നറിയിപ്പ് നല്‍കുകയാണ്. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരെയുള്ള ജനകീയ പ്രതിരോധങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും കാണാന്‍ കഴിയും. കലയ്ക്കും സാഹിത്യത്തിനും സര്‍ഗാത്മകതയ്ക്കും അതിര്‍വരമ്പുകള്‍ ഇല്ലെന്നിരിക്കെ രാജ്യത്തെ സര്‍ഗസദസ്സുകളില്‍ ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഫാഷിസ്റ്റ് ശക്തികള്‍. പാക്കിസ്ഥാനില്‍ ജനിച്ചതിനാല്‍ മാത്രം ഗുലാംനബിയുടെ പരിപാടികള്‍ക്കെതിരെ നില്‍ക്കുന്ന ഫാഷിസ്്റ്റ് നടപടികള്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുകയാണ്. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ ലത്തീഫ്, എന്‍.ഡബ്ല്യു.എഫ്. സംസ്ഥാന കമ്മിറ്റിയംഗം. ലസിത ടീച്ചര്‍, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നാസര്‍ മൗലവി, മുസ്തഫ കൊമ്മേരി, സിറ്റി ഡിവിഷന്‍ പ്രസിഡന്റ് കെ ശമീര്‍, ബഷീര്‍ ടി പങ്കെടുത്തു. പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി പി നിസാര്‍ ജനകീയ താക്കീത് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it