kannur local

ഫാഷിസം അക്ഷരങ്ങളെ ഭയപ്പെടുന്നു: എസ്എസ്എഫ്

കണ്ണൂര്‍: ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ കണ്ണൂര്‍ ജില്ലയുടെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാന്‍ കൂട്ടായശ്രമങ്ങള്‍ ആവശ്യമാണെന്ന് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി പറഞ്ഞു.
എസ്എസ്എഫ് ധര്‍മജാഗരണ യാത്രയ്ക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ് പലപ്പോഴും കണ്ണൂര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്.
ജില്ലയെ സംഘര്‍ഷമുക്തമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മനസ്സ് വയ്ക്കണം. എഴുത്തും വായനയും പുതിയ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമല്ല, ഫാഷിസത്തിനെതിരായ രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. ഗുരുവായൂരപ്പന്‍ കോളജില്‍ മാഗസിന്‍ കത്തിച്ചതും തിരൂര്‍ തലൂക്കരയില്‍ വായനശാലക്ക് തീവച്ചതും ഫാഷിസം അക്ഷരങ്ങളെ ഭയപ്പെടുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ ചൊവ്വ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് യാഫിസ് അമാനി അധ്യക്ഷത വഹിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സി കെ റാഷിദ് ബുഖാരി, സി എന്‍ ജാഫര്‍, അബ്ദുല്ലക്കുട്ടി ബാഖവി, നിസാര്‍ അതിരകം സംസാരിച്ചു.
Next Story

RELATED STORIES

Share it