kozhikode local

ഫാറൂഖ് കോളജിനെതിരായ പ്രചാരണം അവാസ്തവം: പ്രിന്‍സിപ്പല്‍

ഫറോക്ക്: ഫാറൂഖ് കോളജില്‍ ക്ലാസ് റൂമില്‍ പെണ്‍ കുട്ടിയുടെ കൂടെ ഇരുന്ന ആണ്‍കുട്ടിയെ പുറത്താക്കി എന്നത് അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ അറിയിച്ചു. യാഥാര്‍ഥ്യങ്ങളോട് പുലബന്ധം പുലര്‍ത്താത്ത കാര്യങ്ങളാണ് പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഖേദകരമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒരുമിച്ചിരുന്നതിന് ഒരു വിദ്യാര്‍ഥിക്കെതിരെയും കോളജ് നടപടി എടുത്തില്ല.
കൊളോണിയലിസം സമ്മാനിച്ച അന്ധകാരത്തില്‍ നിന്ന് മലബാറിലെ ജനസമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും പിന്നാക്ക ന്യുനപക്ഷങ്ങള്‍ക്കും ദളിത് വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായും നിലകൊള്ളുന്ന കോളജിനെതിരെ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തി അപകീര്‍ത്തിപ്പെടുത്തുന്ന ജല്‍പനത്തെ തിരിച്ചറിയണമെന്നും കോളജ് നല്‍കി വരുന്ന സേവനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തയ്യാറാവണമെന്നും പ്രിന്‍സിപ്പല്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it