ഫാറൂഖ് എച്ച്എസ്എസ് ചാംപ്യന്‍മാര്‍

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന യുഎന്‍@ 70 കപ്പ് ഇന്റര്‍ സ്‌കൂള്‍ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് എച്ച്എസ്എസിന് ചാംപ്യന്‍ഷിപ്പ്. തൃശൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഫാറൂക്ക് സ്‌കൂള്‍ തകര്‍ത്തത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25000 രൂപയുമാണ് സമ്മാനതുക.
മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍റ്റന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫുട്‌ബോളിനോടുള്ള കോഴിക്കോടിന്റെ അടങ്ങാത്ത അഭിനിവേശം തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് പീറ്റര്‍ ഷില്‍റ്റന്‍ പറഞ്ഞു. കെഎഫ്എ പ്രസിഡന്റ് കെ എം എ മേത്തര്‍, ഡിഎഫ്എ പ്രസിഡന്റ് സിദ്ദിഖ് അഹമ്മദ്, സെക്രട്ടറി പി ഹരിദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it