World

ഫാര്‍ക് വിമതര്‍ രാഷ്ട്രീയസംഘടന രൂപീകരിച്ചേക്കും

ബൊഗോട്ട: കൊളംബിയയിലെ ഫാര്‍ക് വിമതര്‍ രാഷ്ട്രീയ സംഘടന രൂപീകരിച്ചേക്കും. കൊളംബിയന്‍ സര്‍ക്കാരുമായി സമാധാന കരാറിലെത്തിയാല്‍ മാര്‍ക്‌സിസ്റ്റ് സായുധ വിഭാഗമായ ഫാര്‍ക് ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നാണു സൂചന. സായുധ സംഘടനയെന്നതില്‍ നിന്ന് രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയിലേക്കുള്ള മാറ്റത്തിന് ഫാര്‍ക് പ്രവര്‍ത്തകര്‍ താല്‍പര്യപ്പെടുന്നുണ്ട്.
ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സായുധവിഭാഗമായ ഫാര്‍ക് അവരുടെ പ്രവര്‍ത്തനരീതി മാറ്റി സമാധാനത്തിന്റെ മാര്‍ഗത്തിലെത്തണമെന്നും രാഷ്ട്രീയവും ആയുധവുമായുള്ള ബന്ധം എന്നന്നേക്കുമായി വേര്‍പിരിയണമെന്നും കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് ആവശ്യപ്പെട്ടു. തങ്ങള്‍ എല്ലാ കാലത്തും രാഷ്ട്രീയ സംഘടനയായിരുന്നുവെന്ന് ഫാര്‍ക് പ്രതികരിച്ചു. 1964ല്‍ രൂപപ്പെട്ട സംഘടന ഗ്രാമങ്ങളിലെ ദരിദ്രര്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും ഫാര്‍ക് നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it