Second edit

ഫാത്തിമ മെര്‍നിസി

മൊറോക്കോയിലെ ഒരു അന്തപ്പുരത്തില്‍ ജനിച്ച് പാരിസില്‍ വിദ്യാഭ്യാസം നേടിയ ഫാത്തിമ മെര്‍നിസി നവംബര്‍ ആദ്യത്തില്‍ 70ാം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഇസ്‌ലാമിക ബൗദ്ധികമണ്ഡലത്തിലും പുറത്തും അറിയപ്പെട്ടത് ഫെമിനിസ്റ്റ് എന്ന നിലയിലാണ്. ഇസ്‌ലാമിലെയും മുസ്‌ലിം സമൂഹങ്ങളിലെയും ലിംഗനീതിയും സ്ത്രീകളുടെ ജീവിതവുമായിരുന്നു സാമൂഹികശാസ്ത്രജ്ഞ എന്ന നിലയില്‍ അവരുടെ അന്വേഷണ വിഷയം. 1975ല്‍ മുഖപടത്തിനപ്പുറം എന്ന മാസ്റ്റര്‍പീസ് കൃതി പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ ഉപശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ അത് ആധുനിക മുസ്‌ലിം സമൂഹത്തിലെ സ്ത്രീ-പുരുഷ അന്തരങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു. ലൈംഗികതയെയും സ്ത്രീത്വത്തെയും കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങളെ ഇസ്‌ലാമിക കാഴ്ചപ്പാടുകളുമായി അത് താരതമ്യം ചെയ്യുന്നു.
പ്രവാചകപത്‌നിമാരുടെ ജീവിതങ്ങളെ, അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തില്‍ പഠിക്കാന്‍ ശ്രമിച്ച മെര്‍നിസി പലപ്പോഴും വിവാദത്തിലേക്കാണു നയിക്കപ്പെട്ടത്. പല പ്രവാചക വചനങ്ങളുടെയും സത്യാവസ്ഥ അവര്‍ ചോദ്യംചെയ്തു. അധഃസ്ഥിത വിഭാഗങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചറിയാന്‍ വീട്ടുജോലിക്കാര്‍, കര്‍ഷകസ്ത്രീകള്‍ തുടങ്ങിയവരുമായി അവര്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി. അവരുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവര്‍ക്കുപോലും മെര്‍നിസിയുടെ സംഭാവനകള്‍ നിരാകരിക്കാനാവില്ല.
Next Story

RELATED STORIES

Share it