ഫാക്ട് ഓഹരി വില്‍പന: പ്രക്ഷോഭവുമായി സേവ് ഫാക്ട് കമ്മിറ്റി

കളമശ്ശേരി: തന്ത്രപരമായ വില്‍പനയിലൂടെ ഫാക്ടിന്റെ ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ഉദ്യോഗമണ്ഡലില്‍ ചേര്‍ന്ന സേവ് ഫാക്ട് യോഗം പ്രതിഷേധിച്ചു. ഫാക്ടിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനവും നടത്തി. കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ വ്യവസായശാലയായ ഫാക്ട് കേരളത്തിന്റെ പൊതുസ്വത്താണെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഫോറം നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നീതി ആയോഗ് ആണ് ഫാക്ടിന്റെ 51 ശതമാനം ഷെയറുകള്‍ വില്‍പന നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ഷെയറുകള്‍ കൈമാറാനുള്ള നീക്കത്തിനെതിരേ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിച്ച ആയിരം കോടിരൂപ ഉപയോഗിച്ച് ഫാക്ടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തെ ലാഭകരമായി മുന്നോട്ടുകൊണ്ടുപോവാന്‍ എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുമ്പോഴാണ് ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്ക് വില്‍പന നടത്താന്‍നീക്കം നടത്തുന്നതെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it