ഫസല്‍ വധക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ; കാരായിമാരുടെ ഹരജി തള്ളി
BY swapna en2 Feb 2016 7:05 AM GMT
X
swapna en2 Feb 2016 7:05 AM GMT
[related]
കൊച്ചി: എന്‍ഡിഎഫ് പ്രവര്ത്തകന് തലശേരി ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യവ്യവസ്ഥയില്‍ ഇളവില്ല. ഇളവ് ആവശ്യപ്പെട്ട് ഇരുവരും നല്കിയ ഹരജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലുള്ള അപേക്ഷ.
കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവര്‍ക്കും എറണാകുളം ജില്ല വിട്ടുപോകരുത് എന്ന വ്യവസ്ഥയോടെയാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. കോടതി അനുമതിയോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇരുവരും വിജയിച്ചിരുന്നു. എറണാകുളം വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ വാട്സ് ആപിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT