ഫസലിന്റെ സഹോദരന് ഭീഷണിക്കത്ത്
BY Sumeera SMR6 March 2016 7:54 PM GMT
Sumeera SMR6 March 2016 7:54 PM GMT
തലശ്ശേരി: കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്ര വിതരണക്കാരനുമായ തലശ്ശേയിലെ മുഹമ്മദ് ഫസലിന്റെ സഹോദരന് അബ്ദുര്‍റഹ്മാനു ഭീഷണി ക്കത്ത്. ശരീരം കൊത്തിനുറുക്കി പുറംകടലില്‍ തള്ളുമെന്നെഴുതിയ കത്ത് വെള്ളിയാഴ്ചയാണു ഗോപാലപ്പേട്ടയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ ലഭിച്ചത്.
കോഴിക്കോട് നടക്കാവ് പോസ്റ്റാഫിസില്‍ നിന്ന് മാര്‍ച്ച് രണ്ടിനാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. കെ പി അബ്ദുര്‍റഹ്മാന്‍, ഗോപാലപ്പേട്ട, തലശ്ശേരി, കൊല്ലപ്പെട്ട മുഹമ്മദ് ഫസലിന്റെ സഹോദരന് എന്നാണ് കത്തിലെ വിലാസം.
എകെജി, ഇഎംഎസ്, കോടിയേരി ബാലകൃഷ്ണന്, വിഎസ് അച്യുതാനന്ദന് എന്നിവരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ കത്തിലുണ്ട്. ഭീഷണിക്കത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഎം ആരോപിച്ചു. നേരത്തേ, ഫസലിന്റെ കൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുര്‍റഹ്മാന്‍ രംഗത്തെത്തിയിരുന്നു.
കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുര്‍റഹ്മാന്‍ തലശ്ശേരി പോലിസില്‍ പരാതി നല്കി. കത്തും കൈമാറിയിട്ടുണ്ട്.

Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐ തൂങ്ങിമരിച്ചനിലയില്‍
17 April 2024 5:15 AM GMTമാസപ്പടി ആരോപണം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ മാരത്തണ്‍ ചോദ്യം...
16 April 2024 5:23 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ...
12 April 2024 12:09 PM GMTഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്കു വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
8 April 2024 10:23 AM GMT