Gulf

ഫല്ലൂജ, അന്‍ബാര്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ സഹായം

ദോഹ: ഇറാഖി സൈന്യവും ഐഎസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന ഇറാഖി പട്ടണങ്ങളായ ഫല്ലൂജയിലെയും അന്‍ബാറിലെയും അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ ചാരിറ്റി റമദാന്‍ സഹായമായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. 14,400 പേര്‍ക്ക് ഈ സഹായം പ്രയോജനപ്പെടും.
2400 കുടുംബങ്ങള്‍ക്കുള്ള ഇഫ്താര്‍ വിഭവങ്ങളാണ് വിതരണം ചെയ്തതെന്ന് ഖത്തര്‍ ചാരിറ്റി റിലീഫ് വിഭാഗം മേധാവി മുഹമ്മദ് റാഷിദ് അല്‍കഅ്ബി പറഞ്ഞു.
ഫല്ലൂജയെ കേന്ദ്രമാക്കി കഴിഞ്ഞ മാസം ഖത്തര്‍ ചാരിറ്റി പ്രത്യേക റിലീഫ് കാംപയിന്‍ നടത്തിയിരുന്നു.
1.2 ലക്ഷം പേര്‍ക്കുള്ള ഭക്ഷണങ്ങളും ആരോഗ്യ സഹായങ്ങളും ലഭ്യമാക്കുകയുണ്ടായി.
30 ലക്ഷം ഖത്തരി റിയാലാണ് റിലീഫ് പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്.
20 ലക്ഷം റിയാല്‍ ഭക്ഷണ വസ്തുക്കള്‍ക്കും പത്ത് ലക്ഷം റിയാല്‍ ആരോഗ്യ സഹായത്തിനുമായി ചെലവഴിച്ചു.
Next Story

RELATED STORIES

Share it