ഫലൂജ, റമാദി: സാഹചര്യം ആശങ്കാജനകം

ബഗ്ദാദ്: രാജ്യത്തെ പടിഞ്ഞാറന്‍ നഗരങ്ങളായ ഫലൂജയിലെയും റമാദിയിലെയും ജീവിത സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇറാഖിലെ ഉദ്യോഗസ്ഥര്‍. നഗരങ്ങളിലെ അവസ്ഥ ദിനംപ്രതി വഷളാവുകയാണെന്നും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണെന്നും അന്‍ബര്‍ പ്രവിശ്യാ സുരക്ഷാ സമിതി അംഗം രജേ ബരാകത് അല്‍ ഇസ്സാവി അറിയിച്ചു. ഫലൂജയിലേക്ക് ഭക്ഷണമോ മറ്റു സഹായമോ എത്തുന്നതിന് ഐഎസിന്റെ സായുധപ്രവര്‍ത്തകര്‍ തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ ഐഎസ് സ്വാധീനമുറപ്പിച്ചതോടെ ഇറാഖി സൈന്യം ഉപരോധത്തിനു സമാനമായ നടപടികളാണ് സ്വീകരിച്ചത്. തുടര്‍ന്ന്, നഗരവാസികളെ പുറത്തേക്കു വിടുന്നതില്‍നിന്ന് ഐഎസും വിലക്കി. കടുത്ത ഭക്ഷ്യക്ഷാമമാണ് നഗരത്തിലനുഭവപ്പെടുന്നതെന്നും 50,000ത്തോളം പേര്‍ പട്ടിണിയാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it