ഫലൂജ തിരിച്ചു പിടിക്കാനുള്ള ദൗത്യം; അല്‍ ഷുഹാദ ഇറാഖി സൈന്യം തിരിച്ചു പിടിച്ചു

ബഗ്ദാദ്: രണ്ടു വര്‍ഷത്തിലധികമായി ഐഎസ് നിയന്ത്രണത്തിലുള്ള ഫലൂജ നഗരത്തിന്റെ തെക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ ഇറാഖി സൈന്യം തിരിച്ചു പിടിച്ചു. ഐഎസുമായുള്ള കനത്ത പോരാട്ടത്തിനൊടുവില്‍ തെക്കന്‍ ഫലൂജയിലെ അല്‍ ഷുഹാദ നിയന്ത്രണത്തിലാക്കിയതായി ഇറാഖ് സൈനികോദ്യോഗസ്ഥന്‍ വാലിദ് അല്‍ ദുലെയ്മി തുര്‍ക്കിയിലെ അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
അല്‍ ഷുഹാദയില്‍ നിന്ന് ഐഎസ് സേന ഒഴിഞ്ഞുപോയതായും അദ്ദേഹം പറഞ്ഞു. സൈന്യം തിരിച്ചുപിടിച്ച മേഖലകളില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സന്ദര്‍ശനം നടത്തിയതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഐഎസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനകത്തുനിന്നുള്ള പ്രധാനമന്ത്രി അല്‍ അബാദിയുടെ ചിത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
2014ല്‍ ഐഎസ് നിയന്ത്രണത്തിലായ ശേഷം ഇതാദ്യമായാണ് ഇറാഖി സൈന്യത്തിന് ഫലൂജയില്‍ നിയന്ത്രണം നേടാനായത്. കഴിഞ്ഞ മാസമായിരുന്നു ഇറാഖി സേന യുഎസിന്റെ വ്യോമ പിന്തുണയോടെ പടിഞ്ഞാറന്‍ നഗരമായ ഫലൂജ തിരിച്ചുപിടിക്കാനുള്ള ദൗത്യം ആരംഭിച്ചത്.
Next Story

RELATED STORIES

Share it