ഫലസ്തീന്‍ പ്രസിഡന്റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

തെല്‍അവീവ്: രണ്ടു ദിവസത്തെ ഫലസ്തീന്‍-ഇസ്രായേല്‍ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തെല്‍അവീവിലെത്തി. തെല്‍അവീവ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സുഷമയെ സ്വീകരിച്ചു.
രാവിലെ റോഡ് മാര്‍ഗം വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ എത്തിയ സുഷമ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കിയുമായും കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സുഷമയുടെ സന്ദര്‍ശനം. ഫലസ്തീന്‍ പ്രശ്‌നത്തിലെ രാജ്യത്തിന്റെ പിന്തുണ ഊട്ടിയുറപ്പിച്ചാണ് സുഷമയുടെ സന്ദര്‍ശനം. ഗാര്‍ഡന്‍ ഓഫ് നേഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുഷമ, അന്തരിച്ച ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ ഖബറിടം സന്ദര്‍ശിച്ചു. ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന ഇന്ത്യ-ഫലസ്തീന്‍ ഡിജിറ്റല്‍ ലേണിങ് ആന്റ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. തെല്‍അവീവില്‍ മടങ്ങിയെത്തുന്ന സുഷമ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it