ഫലസ്തീന്‍ പതാക യു.എന്‍. ആസ്ഥാനത്ത് ഉയര്‍ത്തുന്നതിന് വോട്ടെടുപ്പ് നടത്തും

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പതാക യു.എന്‍. ആസ്ഥാനത്ത് ഉയര്‍ത്തുന്നതു സംബന്ധിച്ച് അംഗരാജ്യങ്ങളുടെ വോട്ടെടുപ്പ് നടത്തും. ഫലസ്തീന്റെ സ്വതന്ത്രപദവിക്കു വേണ്ടിയുള്ള നിര്‍ണായക ചുവടുവയ്പായ ഈ നീക്ക€ത്തില്‍ 192 അംഗരാജ്യങ്ങളുടെ അഭിപ്രായമറിയുന്നതിനായി വ്യാഴാഴ്ചയായിരിക്കും വോട്ടെടുപ്പ് നടത്തുക.
ഭൂരിപക്ഷവും ഫലസ്തീന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഫലസ്തീന്‍ രാഷ്ട്രത്തിന് എതിര്‍വാദമുന്നയിക്കുകയും ഇസ്രായേലിന് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമേരിക്കയടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാവാന്‍ ഇടയുണെ്ടന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പതാക ഉയര്‍ത്തുന്നതിന് അംഗീകാരം ലഭിച്ചാല്‍ 20 ദിവസത്തിനകം തന്നെ യു.എന്‍. ആസ്ഥാനത്ത് ഫലസ്തീന്റെ പതാക കൂടി പാറിക്കളിക്കും. ഈ മാസം 30ന് യു.എന്‍. ആസ്ഥാനം സന്ദര്‍ശിക്കുന്ന ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ സാന്നിധ്യത്തില്‍ പതാക ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നതെന്നു യു.എന്‍. വൃത്തങ്ങള്‍ അറിയിച്ചു.
തീരുമാനം തങ്ങള്‍ക്ക് അനുകൂലമായാല്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്വതന്ത്രപദവിയുടെ തൂണുകള്‍ ഉറപ്പിക്കലാവും അതെന്നു യു.എന്നിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പറഞ്ഞു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഫലസ്തീന്‍ ജനതയ്ക്കു പ്രതീക്ഷയുടെ വെളിച്ചമാണ് ഇതുവഴി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it