ഫലസ്തീന്‍ ടിവി സ്റ്റേഷനില്‍ ഇസ്രായേല്‍ റെയ്ഡ്; മാനേജര്‍ അറസ്റ്റില്‍

വെസ്റ്റ്ബാങ്ക്: റാമല്ലയിലെ ഫലസ്തീന്‍ ടിവി സ്റ്റേഷന്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് ചെയ്തു. ഫലസ്തീന്‍ ടുഡേ ചാനലിന്റെ ഓഫിസിലെ ഉപകരണങ്ങള്‍ സൈന്യം നശിപ്പിച്ചതായും റിപോര്‍ട്ടുണ്ട്.
അധിനിവിഷ്ട കുടിയേറ്റമേഖലയില്‍ സംഘര്‍ഷത്തിന് പ്രചോദനം നല്‍കുന്നുവെന്നാരോപിച്ചാണ് സൈന്യത്തിന്റെ നടപടി. ചാനലിന്റെ ഡയറക്ടര്‍ ഫാറൂഖ് അലിയത്(34)നെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ സുരക്ഷാഏജന്‍സി ഷിന്‍ ബെറ്റ് അറിയിച്ചു. ഫലസ്തീന്‍ മാധ്യമങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.
കാമറാമാന്‍ മുഹമ്മദ് അമറിനെയും ടെക്‌നീഷ്യന്‍ ഷബീബ് ഷബീബിനെയും കസ്റ്റഡിയിലെടുത്തതായി ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം നിരവധി ഫലസ്തീന്‍ റേഡിയോ, ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ റെയ്ഡ് ചെയ്യപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it