ഫലസ്തീന് കൗമാരക്കാരന്റെ കൊല: രണ്ട് ഇസ്രായേലികള്‍ കുറ്റക്കാര്‍
BY ajay G.A.G1 Dec 2015 9:07 AM GMT
ajay G.A.G1 Dec 2015 9:07 AM GMT
ജറുസലേം: കഴിഞ്ഞ വര്‍ഷം ഫലസ്തീനിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു ജീവനോടെ കത്തിച്ച സംഭവത്തില്‍ രണ്ടു ഇസ്രായേലികള്‍ കുറ്റക്കാരാണെന്നു കോടതി. 2014 ജൂലൈ 2നാണ് കേസിനാസ്പദമായ സംഭവം. കിഴക്കന്‍ ജറുസലേമിലെ ശുഫാത്തിലെ വീടിനു സമീപത്തു നില്‍ക്കുകയായിരുന്ന മുഹമ്മദ് അബ്ദുല്‍ ഖദീറി(16) നെ മൂന്നംഗ അക്രമിസംഘം തട്ടിക്കൊണ്ടുപോയി വനത്തിലെത്തിച്ചു ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രതികളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഖദീറിനെ തട്ടിക്കൊണ്ടുപോയതിലും വധിച്ചതിലും പങ്കുള്ള അക്രമി സംഘത്തിലെ നേതാവായ ബെന്‍ ഡേവിഡി (31)നെതിരേ കോടതി വിധി പ്രസ്താവം നടത്തിയിട്ടിലല്ല. ഇയാള്‍ മനോരോഗിയായിരുന്നുവെന്നു അവകാശപ്പെടുന്ന രേഖകള്‍ പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വിധിപറയല്‍ മാറ്റിയിരിക്കുകയാണ്. ഹരജിയില്‍ ഡിസംബര്‍ 20നു വാദം കേള്‍ക്കുമെന്നാണു കരുതുന്നത്. ജനുവരി 13നു ശിക്ഷ പ്രഖ്യാപിക്കും. ഖദീറിന്റെ വധം മേഖലയില്‍ വന്‍ സംഘര്‍ഷങ്ങള്‍ക്കും ഇസ്രായേല്‍ ഗസ യുദ്ധത്തിലേക്കും നയിച്ചിരുന്നു. സംഭവസമയത്ത് 16 വയസ്സുകാരായിരുന്ന പ്രതികള്‍ക്കൊപ്പം ചേര്‍ന്നു ഡേവിഡ്, ഖദീറിനെ ബോധം മറയുന്നതുവരെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം കാറിന്റെ ഡിക്കിയില്‍ കയറ്റി വനത്തിലെത്തിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT