ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ലബ്‌നാനില്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലബ്‌നാനിലെ തെക്കന്‍ നഗരമായ സിദോണിലുണ്ടായ സ്‌ഫോടനത്തില്‍ ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സിദോനിലെ മിയേ മിയേ ഫലസ്തീനിയന്‍ അഭയാര്‍ഥി ക്യാംപിന്റ ചുമതലയുള്ള ഫതഹ് ഉദ്യോഗസ്ഥന്‍ ഫത്ഹി സെയ്ദാനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഭയാര്‍ഥി ക്യാംപിനു സമീപം നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനു സമീപത്താണ് സെയ്ദാന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it