ഫലസ്തീന്റെ റേഡിയോ സ്‌റ്റേഷന്‍ ഇസ്രായേല്‍ അടപ്പിച്ചു

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ റേഡിയോ സ്‌റ്റേഷന്‍ അല്‍ ഹുരിയ റെയ്ഡ് ചെയ്യുകയും വാര്‍ത്താപ്രക്ഷേപണം നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തതായി റിപോര്‍ട്ട്.
ഹെബ്രോണിലെ എല്ലാ അല്‍ ഹുരിയ റേഡിയോ സ്‌റ്റേഷനുകളും അടയ്ക്കുന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ജറുസലേമിലും വെസ്റ്റ്ബാങ്കിലും ഇസ്രായേലികള്‍ക്കുനേരേ കത്തിക്കുത്തും മറ്റ് ആക്രമണങ്ങളും നടത്താന്‍ പ്രോല്‍സാഹനം നല്‍കുന്നുവെന്നാരോപിച്ചാണ് അല്‍ ഹുരിയ അടച്ചുപൂട്ടിയിരിക്കുന്നത്.
സംഘര്‍ഷം രൂക്ഷമായ മേഖലയില്‍ 72 ഫലസ്തീനികളും 11 ഇസ്രായേലികളും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it