Flash News

ഫലസ്തീനി സഹോദരങ്ങളെ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നു

ജെറുസലേം: ഫലസ്തീന്‍കാരായ സഹോദരങ്ങളെ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നു. മറാം സാലെഹ് ഹസ്സന്‍ അബു ഇസ്മയില്‍ (23), സഹോദരന്‍ ഇബ്രാഹീം(16) എന്നിവരാണ് മരിച്ചത്.
കിഴക്കന്‍ ജെറുസലേമിനും വെസ്റ്റ് ബാങ്ക് നഗരം റാമല്ലയ്ക്കുമിടയിലെ ഖലന്ദിയ ചെക്‌പോസ്റ്റിലെ സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ വെടിയുതിര്‍ത്തതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. കത്തിയുമായി ചെക്‌പോസ്റ്റിലെത്തിയ യുവതി സൈനികരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഇസ്രായേലി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ 209ലധികം ഫലസ്തീന്‍കാരെയാണ് ആക്രമികളെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യവും അനധികൃത കുടിയേറ്റക്കാരും കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങളില്‍ ഇസ്രായേലി സൈന്യം നിയമത്തെ മറികടന്നുള്ള വധശിക്ഷ നടപ്പാക്കുകയാണെന്ന് ഗസ ആസ്ഥാനമായ യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിന്റെ ഡയരക്ടര്‍ റാമി അബു പറഞ്ഞു.
Next Story

RELATED STORIES

Share it