ഫലസ്തീനി മാധ്യമപ്രവര്ത്തകന് മോചിതനായി;മോചനം 94 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം
BY midhuna mi.ptk21 May 2016 4:54 AM GMT
midhuna mi.ptk21 May 2016 4:54 AM GMT
തെല്‍അവീവ്: വിചാരണ ചെയ്യാതെ തടവിലാക്കിയതില്‍ പ്രതിഷേധിച്ച് മൂന്നു മാസത്തോളം ഇസ്രായേല്‍ തടവില്‍ നിരാഹാരസമരത്തിലേര്‍പ്പെട്ട ഫലസ്തീനി മാധ്യമപ്രവര്ത്തകന് മോചിതനായി. മുഹമ്മദ് അല്‍ ഖ്വീഖ്(33) ആണ് 94 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം മോചിതനായത്. സൗദി ഉടമസ്ഥതയിലുള്ള അല്‍ മജ്ദ് ടിവിയില്‍ റിപോര്‍ട്ടറായി ജോലി ചെയ്യവേയാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. സംഘര്‍ഷത്തിനു ഖ്വീഖ് നേതൃത്വം നല്‍കിയെന്നും ഗസയില്‍ ഭരണം നടത്തുന്ന ഹമാസുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അതേസമയം, ഇസ്രായേലിനെതിരേ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണ് ഖീഖിനെ തടവിലാക്കിയതെന്ന് ഫലസ്തീന് പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അറസ്റ്റ്. നാലു ദിവസത്തിനു ശേഷം തന്നെ നിരാഹാരം കിടക്കാന്‍ തീരുമാനിച്ചിരുന്നതായിഖ്വീഖ് വെളിപ്പെടുത്തി. തനിക്കെതിരേ കുറ്റം ചുമത്തുകയോ അല്ലെങ്കില്‍ മോചിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു ഖീഖിന്റെ ആവശ്യം. അതേസമയം, അഞ്ചു മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 750 ഫലസ്തീനികളാണ് ഇനിയും ഇസ്രായേല്‍ തടവില്‍ കഴിയുന്നത്. ഇതില്‍ 70ഓളം പേര് ഇപ്പോഴും തടവറയില്‍ നിരാഹാരസമരത്തിലാണ്.
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT