ഫലസ്തീനി അന്ധബാലികയ്ക്ക് യുഎന്‍ മല്‍സരത്തില്‍ ജയം

ഗസാസിറ്റി: അധിനിവിഷ്ട ഫലസ്തീനിലുള്ള കാഴ്ചശക്തിയില്ലാത്ത ബാലികയ്ക്ക് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച മല്‍സരത്തില്‍ ഒന്നാംസ്ഥാനം. യുഎന്‍ഡബ്ല്യൂആര്‍എ (യുഎന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി)ക്കു കീഴിലുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മനുഷ്യാവകാശത്തെക്കുറിച്ചുള്ള പ്രശ്‌നോത്തരിയിലാണ് 13കാരിയായ യാസ്മിന്‍ അല്‍ നജ്ജാര്‍ ഒന്നാമതെത്തിയത്. 65 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിവിധ സ്‌കൂളുകളിലെ ടെക്സ്റ്റ്ബുക്കുകളില്‍ നിന്നുള്ള 40 ചോദ്യങ്ങളാണു ഉള്‍പ്പെടുത്തിയിരുന്നത്. ഗസയിലെ സ്റ്റുഡന്റ് പാര്‍ലമെന്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അംഗം കൂടിയാണ് അല്‍ നജ്ജാര്‍.
Next Story

RELATED STORIES

Share it