ഫലസ്തീനിയന്‍ എംപി ഖാലിദ ജറാറിനെ ഇസ്രായേല്‍ മോചിപ്പിച്ചു

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീന്‍ എംപി ഖാലിദ ജറാര്‍ 15 മാസത്തെ തടവുശിക്ഷയ്ക്കുശേഷം മോചിതയായി.
ഫലസ്തീനിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ ഖാലിദ വെസ്റ്റ്ബാങ്കിലെ തുര്‍ക്കാം നഗരത്തിലാണു മോചിതയായത്. തന്റെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിനാണ് ഇസ്രായേല്‍ അറസ്റ്റ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ പാര്‍ട്ടി (പിഎഫ്എല്‍പി) അംഗമായ അവര്‍ പറഞ്ഞു. നാം നമ്മുടെ എല്ലാ കരുത്തും ഉപയോഗിച്ച് സ്വന്തം അവകാശങ്ങള്‍ക്കായി പൊരുതണം. പതിറ്റാണ്ടുകളായി ഇസ്രായേല്‍ തുടരുന്ന അധിനിവേശത്തെ ചെറുത്തുനില്‍ക്കണമെന്നും ഇസ്രായേല്‍ അനധികൃതമായി തടവില്‍ പാര്‍പ്പിച്ച ഫലസ്തീനികളെ മോചിപ്പിക്കാന്‍ വേണ്ടി പോരാടണമെന്നും അവര്‍ ആഹ്വാനം ചെയ്തു. റാമല്ലയിലെ വീട്ടില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ 2015 ഏപ്രിലാണ് ഖാലിദ അറസ്റ്റിലായത്.
ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി ഫലസ്തീനികളുടെ മോചനത്തിനായി വിലപേശാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കോടതി ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ഇനിയും ആറ് ഫലസ്തീന്‍ എംപിമാര്‍ ഇസ്രായേലിന്റെ തടവിലുണ്ട്.
Next Story

RELATED STORIES

Share it