World

ഫലസ്തീനികള്‍ക്കുള്ള പ്രവേശനാനുമതി ഇസ്രായേല്‍ പിന്‍വലിച്ചു

ഫലസ്തീനികള്‍ക്കുള്ള പ്രവേശനാനുമതി  ഇസ്രായേല്‍ പിന്‍വലിച്ചു
X
palastheen

തെല്‍ അവീവ്: റമദാന്‍ മാസത്തോടനുബന്ധിച്ച് ഫലസ്തീന്‍കാര്‍ക്കു നല്‍കിയ പ്രവേശനാനുമതി ഇസ്രായേല്‍ പിന്‍വലിച്ചു.
തലസ്ഥാനമായ തെല്‍അവീവില്‍ സൈനികാസ്ഥാനത്തിനു സമീപം രണ്ടു ഫലസ്തീനികള്‍ നടത്തിയ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിക്കുന്നതെന്ന് ഇസ്രായേല്‍ അറിയിച്ചു.
ബുധനാഴ്ച നടന്ന വെടിവയ്പില്‍ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ്ബാങ്കില്‍ നിന്നുള്ള 83,000 പേര്‍ക്ക് റമദാന്‍ മാസത്തില്‍ ഇസ്രായേലില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇത് മരവിപ്പിച്ചതായി ഇസ്രായേലി പ്രതിരോധ വിഭാഗം അറിയിച്ചു.
ഗസയില്‍ നിന്നുള്ളവരുടെ പ്രവേശനാനുമതിയും റദ്ദാക്കി. ഇസ്രായേലിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും അല്‍ അഖ്‌സ പോലുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള അവസരമാണ് ഇതോടെ ഫലസ്തീന്‍കാര്‍ക്ക് നഷ്ടമായത്.
Next Story

RELATED STORIES

Share it