ഫലസ്തീനികളെ ഇസ്രായേല്‍ വ്യവസ്ഥാപിതമായി കൊന്നൊടുക്കുന്നു: മഹ്മൂദ് അബ്ബാസ്

ജറുസലേം: നിലനില്‍പ്പിനും അവകാശങ്ങള്‍ക്കുമായി പോരാടുന്ന ഫലസ്തീനികളെ ഇസ്രായേലി സൈനികര്‍ വ്യവസ്ഥാപിതമായി കൊലപ്പെടുത്തുകയാണെന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍ സൈന്യവും അനധികൃത ജൂത കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരേ നടത്തുന്ന പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമുള്ള തിരിച്ചടിയാണ് വെസ്റ്റ്ബാങ്കിലും ജറുസലേമിലും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം. തങ്ങളുടെ പ്രദേശങ്ങള്‍ കൈയേറി ഭവന നിര്‍മാണത്തിനു വിലക്കേര്‍പ്പെടുത്തി നികുതിഭാരം ചുമത്തി ഫലസ്തീനികളെ പീഡിപ്പിക്കുകയാണ് സയണിസ്റ്റ് ഭരണകൂടം. ഈ അപ്രഖ്യാപിത ഉപരോധത്തിനെതിരേ ഫലസ്തീനികളും മുസ്‌ലിംകളും ക്രൈസ്തവരും ഉള്‍പ്പെടുന്ന ജറുസലേം ജനത രൂപം കൊടുത്ത പ്രതിരോധമാണ് മേഖലയില്‍ ഇപ്പോള്‍ അലയടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it