thrissur local

ഫലപ്രഖ്യാപന വിവരങ്ങള്‍ അറിയാന്‍ വിപുലമായ സംവിധാനം: ജില്ലാ കലക്ടര്‍

തൃശൂര്‍: വോട്ടെണ്ണല്‍ വിവരം അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കേരള സംസ്ഥാന ഐടി മിഷന്‍, കെല്‍ട്രോണ്‍, ബിഎസ്എന്‍എല്‍ എന്നിവയുടെ സഹകരണത്തോടെ വിപുലമായ സജ്ജീകരണ ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ രൂപകല്‍പ്പന ചെയ്ത ട്രെന്‍ഡ് എന്ന സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിക്കുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഓരോ വോട്ടിങ് യന്ത്രത്തിലും എണ്ണുന്ന വോട്ടിന്റെ വിവരം അപ്പപ്പോള്‍ തന്നെ കെല്‍ട്രോണിന്റെ സഹായത്തോടെ കേരള സംസ്ഥാന ഐടി മിഷന്റെ കീഴില്‍ തിരുവനന്തപുരത്തുളള സ്റ്റേറ്റ് ഡാറ്റാ സെന്ററിലേക്ക് നല്‍കി അവിടെ നിന്ന് ബിഎസ്എന്‍എലിന്റെ സാങ്കേതിക സഹായത്തോടെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുളളത്.
ംംം.ൃേലിറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. സുരേഷിനാണ് ജില്ലയില്‍ ഈ സംവിധാനത്തിന്റെ ഏകോപന ചുമതല. ഇത് കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരിക്കും.
തിരഞ്ഞെടുപ്പ് ഫലം അറിയിക്കാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്
തൃശൂര്‍: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. നൂറ്റിനാല്‍പ്പത് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാകും.
അന്തിമ ഫലപ്രഖ്യാപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവ പിആര്‍ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ്‌നില, ഇതിന് പുറമേ ഓരോ സ്ഥാനാര്‍ത്ഥിക്കും.
ലഭിക്കുന്ന വോട്ട്, തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും. വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ പത്തുമിനിട്ടിനിടയിലും റേഡിയോ ബുളളറ്റിനുകളും വോട്ടെടുപ്പ് സംബന്ധിച്ച മറ്റ് വിവരങ്ങളും കൃത്യതയോടെ ഉപഭോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19 ന് രാവിലെ 8 മുതല്‍ ഈ സേവനം ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് പി.ആര്‍ഡി ലൈവ് വോട്ടെടുപ്പ് പ്രതേ്യക വാര്‍ത്തകള്‍ നല്‍കുന്നത്.
ആന്‍ഡ്രോയ്ഡ് വേര്‍ഷനിലുളള സ്മാര്‍ട്ട് ഫോണില്‍ ജഞഉഘകഢഋ ഡ ൗ ണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുളളത്.
Next Story

RELATED STORIES

Share it