'ഫലം വരുമ്പോള്‍ ബിജെപിയില്‍ സോമാലിയയിലെ അവസ്ഥയാവും'

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ അവസ്ഥ കേരളത്തില്‍ സോമാലിയയിലെ അവസ്ഥയാവുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
അഞ്ചുവര്‍ഷം ബിജെപി ഇന്ത്യ ഭരിച്ചാല്‍ രാജ്യത്തെ അവസ്ഥയും സോമാലിയക്കു സമമാവും. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ ശ്രമമാരംഭിച്ചിരിക്കുന്നത്. ബിജെപിയുമായി രഹസ്യചര്‍ച്ച നടത്തിയ ഉമ്മന്‍ചാണ്ടി ഖാദിവസ്ത്രം ഉപേക്ഷിച്ച് കാവിവസ്ത്രം ധരിക്കുന്നതാണ് ഉചിതം. 16ന് എല്‍ഡിഎഫ് തരംഗമുണ്ടാവും. യുഡിഎഫിനെ അധികാരത്തിലേറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് ഭൂരിപക്ഷം മണ്ഡലങ്ങളിലും വലിയ വട്ടം നേടി സായുജ്യമടയേണ്ടിവരും. എല്‍ഡിഎഫിനോട് ചോദ്യങ്ങളുമായി ഇറങ്ങിത്തിരിച്ച രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കേരള ജനതയുടെ ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it