kozhikode local

ഫറോക്കിലെ കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ എംഎല്‍എ ഗൂഢശ്രമം നടത്തുന്നു: യുഡിഎഫ്

ഫറോക്ക്: നഗരസഭയില്‍ നടപ്പാക്കാന്‍ പോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ എളമരം കരീം എംഎല്‍എ ഗൂഢ ശ്രമം നടത്തുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
എം കെ രാഘവന്‍ എംപിയുടെയും യുഡിഎഫിനു കീഴിലുള്ള ഫറോക്ക് നഗരസഭ ഭരണ സമതിയുടെയും ശ്രമഫലമായി തടസ്സങ്ങളെല്ലാം നീങ്ങി പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കനിരിക്കെ പാവപ്പെട്ട ജനങ്ങളുടെ കുടി വെളളം മുട്ടിക്കാനുളള ശ്രമത്തില്‍ നിന്നും എംഎല്‍എ പിന്തിരിയണമെന്ന് ഫറോക്ക് മുന്‍സിപ്പല്‍ യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളോടു പിരിവെടുത്താണെങ്കിലും ജപ്പാന്‍ കുടിവെളള പദ്ധതി ഫറോക്കില്‍ നടപ്പിലാക്കുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ജപ്പാന്‍ കുടിവെളള പദ്ധതി നടപ്പിലാക്കനായി ആസ്തി വികസന ഫണ്ടില്‍ നീക്കിവെച്ചന്നു പറയുന്ന 2കോടി രൂപ പിന്‍വലിക്കാനുളള അനുവാദം ചോദിച്ചു ചെയര്‍പേഴ്‌സണു എംഎല്‍എ നല്‍കിയ കത്തില്‍ ദുരൂഹതയുണ്ട്. യുഡിഎഫ് ഭരണസമിതിക്കു കീഴില്‍ പദ്ധതി തുടങ്ങുന്നത് മുടക്കുകയാണ് എംഎല്‍എയുടെ ലക്ഷ്യം. 2006ല്‍ യുഡഎഫിന്റെ നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണ സമിതി ഫറോക്കില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ജലനിധ പദ്ധതിക്ക് പാരവെച്ചതും മുടക്കിയതും അന്നു മന്ത്രിയായിരുന്ന എളമരം കരീം എംഎല്‍എയാണ്.
ഫറോക്കിനെ ചീക്കോടില്‍ ഉള്‍പ്പെടുത്തിയുളളതിനാല്‍ വേറെ പദ്ധതി വേണ്ടെന്നു പറഞ്ഞാണ് എംഎല്‍എ. ജലനിധി പദ്ധതി മുടക്കിയത്. ജപ്പാന്‍ കുടിവെളള പദ്ധതി നടപ്പിലാക്കുന്നതിനായി ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി രൂപ നീക്കവെച്ചെന്നു പറഞ്ഞു എംഎല്‍എ വാട്ടര്‍ അതോറിറ്റിക്ക് കത്തു നല്‍കി.തുക പാസാക്കിയെടുക്കുന്നതിനായി യാതൊരു ഇടപെടലുകളും എംഎല്‍എ നടത്തിയില്ല. പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനുളള റെയില്‍വെയുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥലം എംപി എം കെ രാഘവനെ അകറ്റി നിര്‍ത്തി.
കുടിവെളള വിഷയത്തില്‍ കളിച്ചുപോരുന്ന കളളക്കളി എല്‍ഡിഎഫ് അവസാനിപ്പിക്കണ മെന്നു യുഡിഎഫ് ചെയര്‍മാന്‍ പി ആസിഫ്, കണ്‍വീനര്‍ പി പ്രേമാനന്ദന്‍, നഗരസഭചെയര്‍ പേഴ്‌സണ്‍ ടി സുഹറാബി, ആദം മുല്‍സി, മമ്മു വേങ്ങാട്, കെ എം ഹനീഫ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it