ernakulam local

ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് നവീകരണം മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും: ആഭ്യന്തരമന്ത്രി

ഏലൂര്‍: കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് വരുന്ന മൂന്നുവര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി നവീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി 170 കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു.
ഏലൂരില്‍ അഗ്നിസുരക്ഷ നിലയത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നായ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഏലൂര്‍ ഫയര്‍ ഫോഴ്‌സിന് അനുവദിച്ച പുതിയ ഫയര്‍എന്‍ജിന്‍ കെ വി തോമസ് എംപി ഫഌഗ് ഓഫ് ചെയ്തു.
ഉന്നതനിലവാരം പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളിലെ ഫയര്‍ സംവിധാനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പൊതുസമ്മേളനം പ്രഫ.കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സിജി ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുല്‍മുത്തലിബ് പങ്കെടുത്തു.
ബി ശശിധരന്‍, ഇ കെ സേതു, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ സി പി ഉഷ, എം എ ജയിംസ്, അബ്ദുല്‍ ലത്തീഫ്, കൗണ്‍സിലര്‍മാരായ ചാര്‍ളി ജെയിംസ്, സി ബി റഹീമ, പി എം അബൂബക്കര്‍, ജാസ്മിന്‍ മുഹമ്മദ് കുഞ്ഞ് പങ്കെടുത്തു. എച്ച്‌ഐഎല്‍ വിട്ട് നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ മൂന്നുകോടിരൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
Next Story

RELATED STORIES

Share it