ഫണ്ട് വിതരണം: ബിസിസിഐക്ക് എതിരേ സുപ്രിംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നടത്തുന്ന അനീതിക്കെതിരേ സുപ്രിംകോടതിയുടെ വിമര്‍ശനം. ബോര്‍ഡ് അംഗങ്ങള്‍ പരസ്പര സഹായ സംഘമായാണു പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡ് അംഗീകരിച്ച 29 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തിന് ഒരു ഫണ്ടും നല്‍കിയിട്ടില്ല. ബിഹാറിന് ആറു വര്‍ഷത്തിനിടയില്‍ ഒരു പൈസപോലും നല്‍കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.
ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കാത്തതിലും കോടതി ബോര്‍ഡിനെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it