Kottayam Local

ഫണ്ടിനെ ചൊല്ലി തര്‍ക്കം; എരുമേലിയില്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയം യാഥാര്‍ഥ്യമായില്ല

എരുമേലി: ഗ്രാമപ്പഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മിക്കുന്നതിനു ഫണ്ട് ലഭിക്കുകയും ഉദ്ഘാടനം നടന്നിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ലെന്ന് ആക്ഷേപം.
എരുമേലി വാവര്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതി പ്രഹസനമായത്. മൂന്നു വര്‍ഷം മുമ്പായിരുന്നു ഉദ്ഘാടനം. ഇതോടനുബന്ധിച്ച് മൈതാനം വെട്ടിനിരപ്പാക്കിയ കരാറുകാരന്‍ തുടര്‍ന്ന പണികളൊന്നും നടത്തിയിട്ടില്ല. നടത്തിയ പണികള്‍ക്ക് ഫണ്ട് ലഭിക്കില്ലന്നറിഞ്ഞ് പണികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നെന്ന് കരാറുകാരന്‍ പറയുന്നു.
എന്നാല്‍ ഫണ്ട് അനുവദിക്കപ്പെട്ടതല്ലാതെ ലഭിച്ചിട്ടില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതെ ചൊല്ലി പഞ്ചായത്ത് അധികൃതരും കരാറുകാരനും തമ്മില്‍ തര്‍ക്കം മുറുകി കേസിലായതോടെ സ്റ്റേഡിയം നിര്‍മാണം പിന്നീട് പുനരാരംഭിച്ചില്ല.
സംസ്ഥാന യുവജനക്ഷേമ കായിക വകുപ്പിന്റെ പൈക പദ്ധതിയിലാണ് വാവര്‍ സ്‌കൂളില്‍ പദ്ധതിക്ക് അനുമതി ലഭിച്ചത്. കണമല സാന്‍തോസ് സ്‌കൂളിലും ഇതേ പദ്ധതി തയ്യാറായെങ്കിലും പഞ്ചായത്തില്‍ ഒരു സ്‌കൂള്‍ എന്ന പ്രകാരം വാവര്‍ സ്‌കൂളിന്റെ പദ്ധതിക്ക് അനുമതി ലഭിക്കുകയായിരുന്നു.
മൈതാനം നിര്‍മാണത്തിനു 12 ലക്ഷം രൂപയാണ് അനുവദിച്ചത്.
എന്നാല്‍ ഈ തുക ലഭിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.അതേ സമയം പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാരന്‍ ഇതിന് രണ്ടര ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it