thrissur local

ഫഌറ്റ് കൊല; എം ആര്‍ രാംദാസിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി/തൃശൂര്‍: അയ്യന്തോളിലെ ഫഌറ്റില്‍ യുവാവിനെ കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാംദാസിന്റെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുനില്‍ തോമസാണ് ഹരജി തള്ളിയത്. മാര്‍ച്ച് മൂന്നിന് തൃശൂര്‍ അയ്യന്തോളിലെ ഫഌറ്റില്‍ ഷൊര്‍ണൂര്‍ സ്വുദേശി സതീശനെ മര്‍ദിച്ചു കൊന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് റഷീദ്, ടി വി റിയാലിറ്റി ഷോ താരം ശാശ്വതി എന്നിവര്‍ക്കൊപ്പം പ്രതിയായ രാംദാസ് മാര്‍ച്ച് 22നാണ് അറസ്റ്റിലായത്.
റഷീദും ശാശ്വതിയും ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു.റഷീദും മറ്റ് പ്രതികളും ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സതീശന്‍ ശാശ്വതി മുഖേന മനസിലാക്കാന്‍ ഇടയായതാണ് മര്‍ദിച്ചു കൊല്ലാന്‍ കാരണമായതെന്നാണ് കേസിലെ ആരോപണം. സാമ്പത്തിക ഇടപാടുകള്‍ ഇയാള്‍ മുഖേന പുറത്തുവരുമെന്ന ഭയമാണ് കൊലക്ക് കാരണം. ഫെബ്രുവരി 29 മുതല്‍ ഫഌറ്റില്‍ തടവില്‍ പാര്‍പ്പിച്ച മര്‍ദ്ദിച്ചുവരികയായിരുന്നു. മൂന്നിനാണ് മരണപ്പെട്ടത്. സതീശനെ ഫഌറ്റില്‍ എത്തിച്ചത് മുതല്‍ മരണം വരെ പല ഘട്ടങ്ങളിലും രാംദാസിന്റെ സാന്നിധ്യം ഫഌറ്റിലുണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെന്ന് സര്‍ക്കാറിന് വേണ്ടി അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. ഐ അബ്ദുല്‍ റഷീദ് കോടതിയെ അറിയിച്ചു. മരണ വിവരം പൊലീസിനെ അറിയിച്ചെങ്കിലും തെറ്റായ വിവരം നല്‍കി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. പ്രധാന പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാവ് കൂടിയായ ഹരജിക്കാരനെ ജാമ്യത്തില്‍ വിട്ടാല്‍ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടയുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു.
Next Story

RELATED STORIES

Share it