Kerala

ഫഌക്‌സ് ബോര്‍ഡുകള്‍ നിരുല്‍സാഹപ്പെടുത്തും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍നിന്നു സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മാറിനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.വി.സി. ഉപയോഗിച്ചുകൊണ്ടുള്ള ഫഌക്‌സുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും പരമാവധി നിരുല്‍സാഹപ്പെടുത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. അതിനുപകരം പേപ്പര്‍, തുണികള്‍ എന്നിവ ഉപയോഗിച്ച് പ്രകൃതിസൗഹൃ—ദവും പുനരുപയോഗത്തിന് സാധ്യമാവുന്നതുമായ പ്രചാരണോപാധികള്‍ ഉപയോഗിക്കാം.

അനധികൃത ഫഌക്‌സുകള്‍ കണ്ടെത്തുന്നതിനായി ശുചിത്വമിഷനുമായി സഹകരിച്ച് നീക്കം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. 2010ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് ഫഌക്‌സ് നിരോധിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി വിധിയോടെ ഫഌക്‌സ് നിരോധനം മരവിപ്പിച്ചിരുന്നു. ഫഌക്‌സ് നിരോധനം സര്‍ക്കാരും പൂര്‍ണതോതില്‍ നടപ്പാക്കിയിട്ടില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിരോധനമെന്നതില്‍ കര്‍ശന നിര്‍ദേശം നല്‍കില്ല. അഭ്യര്‍ഥനയുടെ രൂപത്തിലായിരിക്കും നിര്‍ദ്ദേശം നല്‍കുകയെന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരമാവധി ഫ്‌ളക്‌സുകള്‍ ഉപയോഗിക്കാതെ ഹരിതസൗഹാര്‍ദരീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തുകെയെന്നതാണ് കമ്മീഷന്റെ ആഗ്രഹമെന്നും കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it