Flash News

പൗരത്വം : രാഹുലിനെതിരായ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി : ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ഗാന്ധി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ വാര്‍ഷികവരുമാന രേഖകളില്‍ പറയുന്നുണ്ടെന്ന്് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിഷയം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്് എം എല്‍ ശര്‍മ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കേസ് അടിയന്തിരമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വ്യക്തമാക്കി.
Next Story

RELATED STORIES

Share it