ernakulam local

പ്ലൈവുഡ് ഫാക്ടറികള്‍ക്കെതിരേ നടപടി; സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപ്പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് രണ്ടു മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കോടതി നിര്‍ദേശ പ്രകാരം ഫാക്ടറികളുടെ ലൈസന്‍സ് സംബന്ധിച്ച് പരിശോധന നടത്തി. 277 യൂനിറ്റുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ 172 എണ്ണവും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 86 യൂനിറ്റുകള്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ പരിശോധനകള്‍ക്കായി രണ്ട് മാസത്തെ സമയം അനുവദിക്കണമെന്ന് വ്യവസായ വകുപ്പ് അഡീ. സെക്രട്ടറി കെ എസ് രാജഗോപാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
പെരുമ്പാവൂര്‍ മേഖലയിലെ പ്ലൈവുഡ് ഫാക്ടറികള്‍ മലിനീകരണം ഉണ്ടാക്കുന്നതിനാല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയിലാണ് വിശദീകരണം. ഹരജിയില്‍ വ്യവസായ വകുപ്പിനോട് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it